മുണ്ടക്കയം: ( www.truevisionnews.com) നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മുണ്ടക്കയം പാറേലമ്പലം സ്വദേശികളായ കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അരുൺ എന്നിവരാണ് മരിച്ചത്.

മുണ്ടക്കയം കോരുത്തോട് റൂട്ടിൽ വണ്ടൻ മൂന്നുസെന്റ് നഗറിനു സമീപം ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം. കോരുത്തോട് ഭാഗത്തേക്ക് പോകുന്നതിനിടെ ഒരേ ദിശയിൽ പോയ രണ്ടു കാറുകളെ മറികടക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.
സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് തിരികെ പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടമുണ്ടായ സമയത്ത് ഇതുവഴി കടന്നുപോയ കാറുകൾ രണ്ടും ഇവരുടെ സുഹൃത്തുക്കളുടേതാണെന്നാണ് സൂചന.
കാറിൽ ബൈക്ക് തട്ടിയതിനു ശേഷമാണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ.
#accident #bike #lostcontrol #crashed #wall #Friends #Birthdayparty #shock
